പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിക്കാം

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളെയാണ് വകുപ്പ് രാഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.

ഒരു മേഖലയിൽ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകൾവരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്നുണ്ട്. സന്നിധാനത്ത് പ്രവർത്തിക്കുന്ന കടകളിൽ ഭക്ഷണം പാചകം ചെയ്ത് തുറസായ രീതിയിൽ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട് . ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ത്രിവത്സര എൽ.എൽ.ബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
 കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 27ന് വൈകിട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴസ്; താൽകാലിക ഒഴിവ്
ആലപ്പുഴ:  ഗവ: റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധനയ്ക്കായി കെ എസ് എസ് എം – എസ് ഐ ഡി – കാതോരം പദ്ധതിയ്ക്ക് കീഴിൽ നിയമിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ നിലവിലുള്ള ഒഴിവിലേയ്ക്ക് 850/ രൂപ ദിവസ വേതന വ്യവസ്ഥയിൽ (പരമാവധി 22,050/മാസം) 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഇതിനായി  ഡിസംബർ അഞ്ചിന് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ  വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  പ്രായപരിധി: 2024 നവംബർ 1 ന് 40 വയസ്സ് കവിയരുത്.  യോഗ്യത: ജെപിഎച്ച്എൻ- കേരള നഴ്സസ് അൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ.  ഹിയറിംഗ് സ്‌ക്രീനിംഗിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.  ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ  സഹിതം ഹാജരാക്കേണ്ടതാണ്.

ഹോസ്റ്റല്‍ വനിതാഗാര്‍ഡ് ഒഴിവ്
 ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്‌സി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ രാത്രികാല ഷിഫ്റ്റിലേക്ക് 40 നും 50 നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ പരിചയ സമ്പന്നരായ വനിതാ ഗാര്‍ഡിനെ ആവശ്യമുണ്ട്. അപേക്ഷകള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 നുള്ളില്‍ തപാല്‍ മുഖേനയോ bdoeda@gmail.com മെയില്‍ മുഖാന്തിരമോ ലഭിച്ചിരിക്കണം. വിലാസം -സെക്രട്ടറി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കുസുമഗിരി പി.ഒ., കാക്കനാട് പിന്‍ – 682030, എറണാകുളം.

നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദത്തെടുക്കല്‍ കേന്ദ്രങ്ങളിലേക്കും ശിശുപരിചരണ കേന്ദ്രങ്ങളിലേക്കും നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം/ എ.എന്‍.എം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വെള്ളിയാഴ്ച (നവംബര്‍ 29) രാവിലെ 10 മുതല്‍ 12വരെ തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് എത്തണം. ഫോണ്‍: 0471-2324932, 7736841162

അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് 2024-25 അധ്യയന വർഷം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മുൻ അധ്യയന വർഷത്തെ മാർക്ക് ലിസ്റ്റ്, സ്‌കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം.

നെടുമങ്ങാട് പ്രൊജക്ട് ഓഫീസ് പരിധിയിൽ പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷഫോറം വാമനപുരം, കാട്ടാക്കട, നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കൂൾ മോധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ലഭ്യമാക്കണമെന്ന് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ച് വരെ.

ടിപ്പർ വാഹനത്തിനായി ക്വട്ടേഷൻ

നെടുമങ്ങാട് താലൂക്കിലെ പൊടിയക്കാല സെറ്റിൽമെന്റിൽ മീനാങ്കലിൽ പ്രവർത്തിക്കുന്ന എഫ്പിഎസ് 254, മാങ്കാല പ്രവർത്തിക്കുന്ന എഫ്പിഎസ് 319 എന്നീ ന്യായവില ഷോപ്പുകളിൽ നിന്ന് റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റുകളിൽ എത്തിക്കുന്നതിനായി ടിപ്പർ വാഹനം (ആറ് ടയർ) ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസ് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 26 ഉച്ചയ്ക്ക് 2 വരെ. അന്നേദിവസം ഉച്ചതിരിഞ്ഞ് 3.30ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2731240

സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് പുറമേ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രോസ്സസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍സ് അക്കൗണ്ടിംഗ് എന്നിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമിന് ആറ് മാസവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്ന് മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രൊജക്ട് വര്‍ക്കുകളും ഉണ്ടാകും. ജില്ലയിൽ 11 പഠനകേന്ദ്രങ്ങൾ ഉണ്ട്. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തിയ്യതി ഡിസംബര്‍ 31.

പെര്‍ഫോമിംഗ് ആര്‍ട്‌സ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് (ഭരതനാട്യം) കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറ് മാസം കാലാവധിയുടെ കോഴ്‌സിന് 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലായിരിക്കും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തിയ്യതി ഡിസംബര്‍ 31. ഫോണ്‍: 7560952138, 9349883702

വാക് ഇൻ ഇന്റർവ്യൂ
      കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡിഷണൽ ടീച്ചർ തസ്തികയിലേക്ക് (ഒരൊഴിവ്) നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി വാക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 ന് കാസർഗോഡ് നീലേശ്വരം ചായോത്ത് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2348666 എന്ന ഫോൺ നമ്പറിലോ keralasamakhya@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. വെബ്സൈറ്റ്: www.keralasamakhya.org.

സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 29ന്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 29 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ   പ്രവേശനം ലഭിച്ചവർ ഈ സ്‌പോട്ട് അലോട്ട്‌മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം (എൻഒസി) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ  അലോട്ട്‌മെന്റിനു    മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കി നവംബർ 30 നകം കോളേജുകളിൽ പ്രവേശനം നേടണം. കോളേജ് പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 30 ആയതിനാൽ കോളേജ് പ്രവേശനത്തിന് സമയം നീട്ടുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364. 

ഗവ. ഫിഷ് ഫാമില്‍ ഒഴിവുകള്‍

ഏജന്‍സി ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (എഡിഎകെ) ആയിരംതെങ്ങിലുള്ള ഗവ. ഫിഷ് ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബര്‍മാരെ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 25 നും 45 നും മധ്യേ പ്രായമുള്ളവരുമായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്ലംബിങ് ജോലികളിലുള്ള പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൊല്ലം നീണ്ടകരയിലുള്ള അഡാക്കിന്റെ സൗത്ത് റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895159912, 9544858778.

വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി
വിദ്യാർഥികൾക്ക് പ്രവർത്തിക്കാം.

താല്പര്യമുള്ള, ടൂറിസം ക്ലബ്ബിലും മറ്റും പ്രവർത്തിക്കുന്ന വിദ്യാർഥികൾ ഡിടിപിസി യുമായി
ഡിസംബർ 15 വൈകുന്നേരം 5 മണിക്ക് മുമ്പ് ബന്ധപ്പെടണം. ഫോൺ: 0495-2720012.

ടെണ്ടർ ക്ഷണിച്ചു

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ-4 ന്റെ ഭാഗമായി ബോട്ട് പരേഡ്, സിസിടിവി, മൊമെന്റോ, മെഡലുകൾ
എന്നീ പ്രവർത്തികൾ ചെയ്യുന്നതിനുവേണ്ടി ഏജൻസികൾ/ വ്യക്തികൾ എന്നിവർ നിന്നും ടെണ്ടർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0495-2720012, www.dtpckozhikode.com.

ഫോട്ടോഗ്രഫി മത്സരം

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ-4 ന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം
സംഘടിപ്പിക്കുന്നു. വിഷയം: ബേപ്പൂർ പൈതൃക ടൂറിസം.

ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. ഫോട്ടോ സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം
beyporeinternationalwaterfest എന്നാൽ ഇൻസ്റ്റഗ്രാം പേജിൽ ടാഗ് ചെയ്യണം. പോസ്റ്റിന്റെ ലിങ്കും ക്വാളിറ്റിയുള്ള ഫോട്ടോയും ഉൾപ്പെടെ beyporewaterfest@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. വിധിനിർണയം ബന്ധപ്പെട്ട കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. അവസാന തീയതി ഡിസംബർ 15 വൈകിട്ട് 5 മണി.

ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സലര്‍ ഒഴിവ്
ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സലര്‍ ഒഴിവ്
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ വാത്സല്യയുടെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മായിത്തറയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സലര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെല്‍ത്ത്/കൗണ്‍സലിങ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും കൗണ്‍സലിങ് ആന്റ് കമ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമയും കുറഞ്ഞത് സര്‍ക്കാര്‍ സന്നദ്ധസംഘടനയിലെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. വനിതശിശുവികസന മേഖലയിലെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ഹോണറേറിയം 23170 രൂപ. പ്രായപരിധി 2024 നവംബര്‍ 1 ന് 40 വയസ് കവിയരുത്. ആലപ്പുഴ ജില്ലാ നിവാസികളായ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷാഫോം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2241644. വെബ്‌സൈറ്റ്: www.wcd.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *