സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി.സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും.അതാത് സ്‌കൂളുകളിലെ പി.ടി.എ തീരുമാനമെടുത്താല്‍ മിക്സഡ് സ്കൂളുകൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു., മതിയെന്നും
സംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *