കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനിൽക്കെ, കണ്ണൂരിലെ പൊതു പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇ പി ജയരാജന്‍. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി.

കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുഴുവൻ ഭവന രഹിതർക്കും വീട് നൽകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. വീടില്ലാത്തവരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *