തിരുവല്ല: മദ്യ ലഹരിയില്‍ നടുറോഡില്‍ നഗ്ന നൃത്തം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. തിരുവല്ല സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷിനില്‍ എബ്രഹാമിനെതിരെയാണ് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര ജില്ല കമ്മിറ്റി യോഗം നടപടി സ്വീകരിച്ചത്. ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.

സംഭവം സംബന്ധിച്ച്‌ വിശദ അന്വേഷണം നടത്തുവാന്‍ രണ്ടംഗ കമ്മീഷനെയും ഡിവൈഎഫ്ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഷിനില്‍ എബ്രഹാമും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച്‌ റോഡില്‍ നൃത്തം ചെയ്യുന്ന ദൃശ്യം അടക്കം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
അതേസമയം, സിപിഎം തിരുവല്ല ഘടകത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരാണ് നാലു വര്‍ഷം മുൻപുള്ള വീഡിയോ പുറത്താവാന്‍ ഇടയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *