തിരുവനന്തപുരം: ബഫർ സോൺ സർവേ കൃത്യമായി നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ യാത്രയിൽ ശുഭപ്രതീക്ഷയാണുള്ളത്. സുപ്രീം കോടതി നിർദേശപ്രകാരമുള്ള നടപടികാളാണ് സർക്കാർ നടത്തുന്നതെന്നും ഇപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.’ഉറക്കം നടിക്കുന്നവർ ഉണരണം. ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീഷയാണുള്ളത്. സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകും. ചില എൻജിഒ സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മലബാർ വന്യജീവി സങ്കേതം ആവശ്യമാണോയെന്ന കാര്യം ചർച്ച ചെയ്യുകയല്ല വേണ്ടത്’, എ കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ബഫർ സോൺ അടക്കമുള്ള വിഷയങ്ങൾ ചർച്ചയായതാണ് സൂചന. ബഫർ സോൺ വിഷയത്തിൽ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാൽ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിയും നേരത്തേ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *