ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരോപണം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പി.ബി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടാവില്ലെന്നും പറഞ്ഞു.അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *