കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തികൊണ്ട് വന്ന യുവതിയും കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിയിൽ.ദുബായില്‍ നിന്നും നിയമവിരുദ്ധമായി എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 crt) സ്വര്‍ണ്ണവുമായി കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകള്‍ക്ക് സ്വര്‍ണ്ണം കൈമാറുന്നതിന് മുന്നേ, സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപൂര്‍ പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് 3 പ്രതികളെ വാഹന സഹിതം വിമാനതാവളത്തിന്‍െറ കവാടത്തിന് സമീപം വെച്ച് പിടികൂടിയത്.

മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം
കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതല്‍ സഹിതം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ബഹു.മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്. കുറ്റക്രിത്ത്യത്തിലുള്‍പ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം നടന്ന് വരികയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ, കള്ളകടത്ത് സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മൂന്ന് കവര്‍ച്ചാ സംഘങ്ങളെയാണ് കടത്ത് സ്വര്‍ണ്ണം സഹിതം ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്.എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാനായി ശക്തമായ ഇടപെടലുകള്‍ തുടരുന്നതാണ് എന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *