ആലപ്പുഴ പൂങ്കാവിൽ താറാവുകൾ കൂട്ടത്തോടെ ചത്തനിലയിൽ. പൂങ്കാവ് തോട്ടത്തിൽ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. താറാവുകൾ വിഷം ഉള്ളിൽ ചെന്നാണ് ചത്തതെന്നാണ് സംശയം. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേയ്ക്ക് അയച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ജോബിൻ ജോസഫിൻ്റെ താറാവുകൾ ചത്തു തുടങ്ങിയത്. ആദ്യം രണ്ട് താറാവുകൾ മയങ്ങി വീഴുകയായിരുന്നു. പിന്നാലെ ഇവ ചത്തു. തുടർന്ന് കൂടുതൽ താറാവുകൾ സമാന രീതിയിൽ ചാവുകയായിരുന്നു. 65 താറാവുകളിൽ 8 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഒരു വർഷം മുമ്പ് ഹാച്ചറിയിൽ വാങ്ങിയ താറാവുകൾ മുട്ടയിട്ടു തുടങ്ങിയപ്പോൾ മുതൽ ചില അയൽവാസികൾ എതിർപ്പുമായി വന്നിരുന്നതായി ജോബി പറയുന്നു. ഇവരുടെ പരാതിയിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാൽ ജോബിക്ക് താറാവ് വളർത്താൻ അനുമതിയും നൽകിയിരുന്നു.താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷമുള്ളിൽ ചെന്നതാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് സംശയിക്കുന്നതെന്ന് ജോബി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചത്ത താറാവുകളുടെ സാമ്പിളുകൾ മാഞ്ഞാടിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ജോബിൻ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
