ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി. വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ. സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയിൽ പത്ത് വർഷം മുൻപ് തന്നെ തടഞ്ഞിരുന്നുവെന്നും അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു.സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ(എസ്.എസ്.എഫ്.) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. പരിചയമുള്ള ഗൾഫ് നാടുകളിൽ യു.എ.ഇ., ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ, സിംഗപ്പൂർ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *