കോഴിക്കോട്: പ്രമുഖ റിട്ടയേര്‍ഡ് കായിക അദ്ധ്യാപകന്‍ ടോമി ചെറിയാന്‍ പൊലീസ് കസ്റ്റഡിയില്‍. കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്‌ന ചിത്രം കയ്യിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുത്തത്. ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസാണ് ടോമി ചെറിയാനെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *