പാലക്കാട്: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജാണ് രാജിവെച്ചത്. പി.വി അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം മിന്‍ഹാജ് പറഞ്ഞു.
പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മിന്‍ഹാജ്. അന്‍വറിനൊപ്പം ഡിഎംകെയിലും മിന്‍ഹാജ് ഉണ്ടായിരുന്നു. തൃണമൂലിന്റെ എല്ലാ സ്ഥാനവും രാജിവെച്ചതായി മിന്‍ഹാജ് പ്രഖ്യാപിച്ചു.
‘ഡിഎംകെയില്‍ ചേര്‍ന്നത് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായത് കൊണ്ടാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ഭയമുണ്ട്. അതിനാളാണ് തൃണമൂലിലെ സ്ഥാനങ്ങള്‍ രാജിവെക്കുന്നത്’ – മിന്‍ഹാജ് പറഞ്ഞു.
