എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക് നിങ്ങുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന്റെ ഘട്ടത്തിൽ നവകേരള വികസനരേഖ വിശദമായി പരിശോധിച്ച് തയ്യാറാക്കിയിരുന്നു. ആ രേഖയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച വിശദമായ ചർച്ച സമ്മേളനത്തിൽ ഉദ്ദേശിക്കുന്നുണ്ട്. അതുവഴി മൂന്നാം എൽ‌.ഡി.എഫ് സർക്കാറിന്റെ ദിശാബോധം നിർണയിക്കുന്ന കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞ് വരുമെന്നാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *