ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ പലയിടത്തും സംഘർഷം.തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.

ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസർ പറയുന്നു. അതേസമയം കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു. കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *