കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി ഇന്ന് പുലർച്ചെ നാട്ടിലേക്ക് മടങ്ങി. അഖിൽ നശിപ്പിച്ചു എന്ന് പറയുന്ന പാസ്പോർട്ട് തിരികെ ലഭിച്ചതോടെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.

തന്റെ പാസ്പോർട്ട് അഖിൽ നശിപ്പിച്ചുവെന്ന് യുവതി മൊഴി നൽകിയെങ്കിലും അഖിലിന്റെ വീട്ടിൽ നിന്ന് ലഭിച്ച പാസ്പോർട്ട് തകരാർ സംഭവിച്ചിരുന്നില്ല. അഖിലിന്റെ പിതാവ് പാസ്പോർട്ട് പോലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്.

യുവതി ഇന്നലെ ആശുപത്രി വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *