ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി ഗണേശമൂര്‍ത്തി (76) അന്തരിച്ചു. എംഡിഎംകെ എംപിയായ ഗണേശമൂര്‍ത്തി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈറോഡില്‍ നിന്നാണ് എംപി ജനവിധി തേടിയത്. മാര്‍ച്ച് 24 ന് അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംപിയെ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഗണേശമൂര്‍ത്തിയെ പിന്നീട് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.