കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
വ്യാഴാഴ്ച പുലര്‍ച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.
