കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ച് 500 ഓളം അധ്യാപകർ.ഇന്ന് രാവിലെയാണ് ഹയർ സെക്കന്ററി മൂല്യനിർണയം ആരംഭിച്ചത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് നാലര വരെയാണ് മൂല്യനിർണയം.ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിചാണ് അധ്യാപകരുടെ പ്രതിഷേധം. കെമസ്ട്രി വിഷയത്തിന് സ്കീം ഫൈനലൈസേഷന്‍ നൽകിയ ഉത്തര സൂചികയല്ല മൂല്യനിർണയത്തിന് നൽകിയിരിക്കുന്നതെന്ന് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടർ എസ്എസ് വിവേകാനന്ദൻ പ്രതികരിച്ചു. അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഉത്തരസൂചികയെന്നാണ് ആരോപണം. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മുല്യനിർണയം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മാർക്ക് ലഭിക്കില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
