ലാബ് ടെക്‌നീഷ്യന്‍ കരാർ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനറി ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും, പകര്‍പ്പുകളും) സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ മെയ് ആറിന് രാവിലെ 11 മണിക്ക് എത്തണം. ഫോൺ: 0495 2350216, 2350200.

ജല പരിശോധന സൗജന്യമാണ്

ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമീണ വീടുകളിലെ കിണറുകളില്‍ നിന്ന് ജലമെടുത്ത് നടത്തുന്ന പ്രാഥമിക പരിശോധന തികച്ചും സൗജന്യമാണെന്ന് ജല അതോറിറ്റി അറിയിച്ചു. എന്നാല്‍, മലാപ്പറമ്പിലെ ജില്ലാ ജല ഗുണനിലവാര പരിശോധനാ ലാബില്‍ നടത്തുന്ന വിശദ പരിശോധനയ്ക്ക് 850 രൂപ ഫീസടയ്ക്കണം. ജില്ലയുടെ പല ഭാഗങ്ങളിലും ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വീടുകളില്‍ ചെന്ന് ജലപരിശോധന നടത്താമെന്ന് പറഞ്ഞ് വലിയ തുക ഈടാക്കുന്നതായി വ്യാപക പരാതികള്‍ ലഭിക്കുന്നുണ്ട്. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമീണ ഭവനങ്ങളില്‍ സര്‍വ്വേ ആവശ്യാര്‍ത്ഥം ജല സാമ്പിളുകള്‍ എടുക്കുന്നുണ്ടെങ്കിലും വീടുകളില്‍ നിന്ന് പണം വാങ്ങി ജലം ശേഖരിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 0495 2964751

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ ആക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, സിസിറ്റിവി, ഗ്രാഫിക് ഡിസൈൻ എന്നിവയാണ് കോഴ്‌സുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ മെയ് 10 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ഹാജരുള്ള സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസലുകൾ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് മെയ് നാലിനു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2303229, 2304594.

പട്ടിക വർഗ വിദ്യാർഥികൾക്ക് എൻട്രൻസ് ക്രാഷ് കോച്ചിങ്
2021-22 അധ്യയന വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരിൽ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തിരഞ്ഞെടുത്ത് NEET/ എൻജിനിയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനായി താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ക്രാഷ് കോഴ്‌സ്) യാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ഇവ വെള്ളകടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ കൽപ്പറ്റ എന്നീ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിൽ മേയ് നാലിനു വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർക്ക് അപേക്ഷ നൽകണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിനായുള്ള മുഴുവൻ ചെലവും താമസ, ഭക്ഷണ ചെലവുകളും സർക്കാർ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *