തിരുവനന്തപുരം:സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടി. ഡിജിപി അനിൽകാന്താണ് ഈക്കാര്യം വ്യക്തമാക്കിയത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *