ജയ്പുര്‍ : രാജസ്ഥാനിലെ നരേന്ദ്ര മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു. സമാധാനഭംഗമുണ്ടാക്കി എന്നാരോപിച്ചാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി. രാജസ്ഥാനില്‍ ബിജെപിയിലെ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഘനി ന്യൂനപക്ഷ മോര്‍ച്ചയുടെ ബിക്കാനീര്‍ ജില്ല പ്രസിഡന്റായിരുന്നു.
മോദിയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമര്‍ശിച്ച ഘാനിയെ ബുധനാഴ്ചയാണ് ബിജെപി പുറത്താക്കിയത്. ഘാനി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ബിജെപി നേതാവ് ഓങ്കര്‍ സിങ് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗനിയെ ആറു വര്‍ഷത്തേക്ക് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.