കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തിക, ലൈംഗിക ചൂഷണ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും, സാമ്പത്തിക വഞ്ചനയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കൊച്ചി സ്വദേശിയാണ് പരാതി നൽകിയത്.

65 ലക്ഷം രൂപ തട്ടി എടുത്തതായും, തൻ്റെ ഫോട്ടോ, അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് പരാതി. അശ്ലീല ചാറ്റ് അടക്കമുള്ളവയുടെ സ്ക്രീൻ ഷോട്ട് നൽകിയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *