ഇന്ന് കെ.പി.സി.സി.ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടെ കെ .സുധാകരന് വേണ്ടി ബാനറുമായി കെ.പി.സി.സി.ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കെ.സുധാകരനെ തിരിച്ചുവിളിക്കൂവെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം ശ്രദ്ധയില്‍ പെട്ട സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റി. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കു എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. നിലവില്‍ കെ സുധാരകരന്റെ പേര് തന്നെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനകം ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ തുടരാനാണ് നിര്‍ദേശം.
ഇന്ന് കെ.പി.സി.സി.ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. തിരഞ്ഞെടുപ്പ് തോല്‍വിയുള്‍പ്പടെയുളള വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
