സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിക്കു പരിമാധികാരം നല്‍കിയിരുന്നു എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിര്‍മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ല സജി ചെറിയാൻ പറഞ്ഞു.ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു

Leave a Reply

Your email address will not be published. Required fields are marked *