കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചുമാസം മുടങ്ങിയ പെൻഷൻ ഇനിയൊരിക്കലും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു.യുഡിഎഫ് ഭരണകാലത്ത് പെൻഷൻബാധ്യതയുടെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ബാക്കി പകുതി കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചവർ അത് മറന്നു പോയിരിക്കുകയാണ്.ഇപ്പോൾ പെൻഷൻ നൽകുന്നത് താൽക്കാലിക സംവിധാനത്തിലൂടെയാണ് അത് സ്ഥിരം സംവിധാനം ആക്കി എല്ലാമാസവും ഒന്നാം തീയതി പെൻഷൻ ഉറപ്പുവരുത്തണം. മഹാമാരിയുടെ കാലത്ത് ആളുകൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോൾ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *