കോവിഡ് പ്രതിസന്ധിയിൽ കൃത്യമായ രീതിയിൽ വാക്സിൻ എടുക്കാൻ കഴിയാതെ ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ച് പോവാൻ കഴിയാതെ പ്രയാസത്തിലാണെന്നും പല വിദേശ രാജ്യങ്ങളിലേക്കും വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രവാസികളുടെ യാത്ര തടസ്സമായി നിൽക്കുകയാണെന്നും സർക്കാരും ആരോഗ്യ വകുപ്പും പ്രവാസികളുടെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മലബാർ ഡവ വലെപ്പ്മെൻ്റ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആവശ്യപ്പെട്ടു.
പ്രവാസികളുടെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുക,പ്രവാസികളുടെ വാക്സിനേഷന് സ്പോട്ട് രജിസ്ട്രഷൻ സംവിധാനം കാര്യക്ഷമമാക്കുക വാക്സിനേഷൻ ലഭ്യമല്ലാത്തതിനാൽ പ്രവാസികൾക്കുണ്ടാവുന്ന യാത്രാതടസ്സം ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലബാർ ഡെവലപ്മെൻ്റ് ഫോറം എം.ഡി.എഫ് നടത്തിയ ഡി.എം.ഒ.ഓഫീസ് ധർണ്ണ കോഴിക്കോട്ട് ഉൽഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
പ്രവാസികൾ നാടിൻ്റെ നട്ടെല്ലാണെന്നും ലക്ഷക്കണക്കായ പ്രവാസി സമൂഹത്തിന് വരുന്ന പ്രയാസങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ധേഹം പറഞ്ഞു.
കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുത്ത അംഗങ്ങളാണ് ധർണ്ണ നടത്തിയത്.എം.ഡി.എഫ്. ട്രഷറർ സന്തോഷ് കുറ്റ്യാടി അദ്ധ്യക്ഷ്യം വഹിച്ചു ഭാരവാഹികളായ മുഹമ്മദ് ഫാറൂക്ക് മരക്കാർ പെരുമണ്ണ എന്നിവർ സംസാരിച്ചു ഓർഗനൈസിങ്ങ് സെക്രട്ടറി. പി എ അസാദ് സ്വാഗതവും സെക്രട്ടറി സലിം ചെറുവാടി നന്ദിയും പറഞ്ഞു
മലപ്പുറത്ത് ഡി.എം ഏ ഓഫിസിനു മുമ്പിൽ നടന്ന ധർണ്ണ പി ഉബൈദുള്ള MLA ഉൽഘാടനം ചെയ്തു MDF സെക്രട്ടറി അഷറഫ് കളത്തിങ്ങൽ പാറ അദ്യക്ഷത വഹിച്ചു
വയനാട് വൈത്തിരി താലുക്ക് ഓഫിസിനു മുമ്പിൽ നടന ധർണ്ണ പ്രശ്സ്ത ബാലസാഹിത്യകാരി സുമ പള്ളിപുറം ഉൽഘാടനം ചെയ്യ്തു MDF വയനാട് കൺവീനർ സൈയതളിപ്പുഴ അദ്യക്ഷത വഹിച്ചു