സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ തിരൂരിലാണ് സംഭവം.മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ഷേക്കില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ഷേക്ക് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അഷ്‌റാവുല്‍ ആലവും അപകടത്തില്‍പ്പെട്ടത്. മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *