തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കരയില്‍ സംസ്ഥാന പാതയില്‍ കാറും കെ.എസ് ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്.

തൃശൂര്‍ കൊരട്ടിക്കരയില്‍ ആണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബിയില്‍ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുന്‍പാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം. ഉമ്മ: നബീസ. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, സുലൈമാന്‍, ഷംല, ഷാജിത, ഷെജി.

Leave a Reply

Your email address will not be published. Required fields are marked *