ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്.

കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *