തിരുവനന്തപുരം: കരിക്കകത്ത് പൊലീസ് ജീപ്പ് ആറിലേക്ക് മറിഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാര്‍വതി പുത്തനാറിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും റോഡരികിലെ സംരക്ഷണഭിത്തിയും തകര്‍ത്താണ് ജീപ്പ് പുത്തനാറിലേക്ക് മറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ക്രെയിന്‍ ഉപയോഗിച്ച് ജീപ്പ് പുറത്തെടുത്തത്.