തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കൊറിയറില്‍ ഒപ്പിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനല്‍കി. സില്‍വര്‍ നിറമുള്ള കാറിലെത്തിയ യുവതി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തലമറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *