കോണ്‍ഗ്രസിനെ പിടിച്ചുലച്ച പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഫോണ്‍ സംഭാഷാണം ചോര്‍ത്തലിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കും. വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെപിസിസി നിര്‍ദ്ദേശം. ഫോണ്‍ സംഭാഷണം പുറത്തായത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം, ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണ വിധേയന്‍ പൊലീസില്‍ പരാതി നല്‍കി. എ ജലീല്‍ വെഞ്ഞാറമൂടാണ് തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പരാതി നല്‍കിയത്. താന്‍ ഫോണ്‍ ചോര്‍ത്തിയില്ല എന്നും ജലീല്‍ പറയുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *