മലപ്പുറം: വേങ്ങരയില്‍ പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിദ്യാര്‍ഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ ഉണ്ടെന്നാണ് ആരോപണം. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഗണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനെട്ടുകാരന്‍ മുഹമ്മദ് വദൂദാണ് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിന് മൂന്ന് ദിവസം മുന്‍പുണ്ടായ ശക്തമായ കാറ്റില്‍ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *