കാരന്തൂര്‍ : സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം കാരന്തൂര്‍ വനിതാവേദി സംഘടിപ്പിച്ച പുസ്തക ചര്‍ച്ച യുവ എഴുത്തുകാരി രജിത കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എന്റെ വായന അനുഭവം ഞാന്‍ വായിച്ച പുസ്തകം ചര്‍ച്ചയില്‍ ലസിത കൃഷ്ണന്‍, രേഷ്മ ടീച്ചര്‍ നിഷ പ്രമോദ് മേരി ടീച്ചര്‍, ജിജി പ്രദീഷ് ഷീജ അനില്‍ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് ബാബുരാജ് അദ്ധ്യക്ഷനായി. നിഷ പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിന്‍ മെമ്പര്‍ ഗോപാലകൃഷ്ണന്‍ ചൂലൂര്‍, 18ാം വാര്‍ഡ് മെമ്പര്‍ ഷാജി ആശംസാപ്രസംഗം നടത്തി കൃഷ്ണപ്രിയനന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *