എറണാകുളം നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു.നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് കൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.പോലീസ് എത്തി മൃതദേഹം മാറ്റിയ ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിലത്ത് വീണ അജയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആവര്‍ത്തിച്ച് തലയില്‍ അടിക്കുകയായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
