വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ബി.ജെ.പി.എക്സില്‍ (ട്വിറ്റര്‍) ഔദ്യോഗിക അക്കൌണ്ടില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബിജെപിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെയും പരിഹസിക്കുന്ന കാര്‍ട്ടൂണാണ് ബിജെപി ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധി വിമാനം പറത്തുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. കാര്‍ട്ടൂണില്‍ എഴുതിയിരിക്കുന്നതിങ്ങനെ- “ബ്രാന്‍ഡ് പുതിയത്! (പഴയത്), ഹോട്ട് എയര്‍ ഇന്ത്യ, ദുരന്തത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ്”. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോത്ത് പറഞ്ഞിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഇന്ത്യാ സഖ്യത്തിന്റെ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചെന്നും ഗെഹ്‌ലോത്ത് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *