ഫ്‌ലിപ്കാര്‍ട്ട് (ഇ കാര്‍ട്ട്) തൊഴിലാളികള്‍അനിശ്ചിതകാല സമരത്തിലേക്ക്. പീസ് റേറ്റ് വര്‍ദ്ധിപ്പിക്കുക,എല്ലാ തൊഴിലാളികള്‍ക്കും തുല്യ വേതനംതുടങ്ങിയ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഫ്‌ലിപ്കാര്‍ട്ട് (ഇകാര്‍ട്ട്)തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി.കുന്നമംഗലം ഹബ്ബിലെപണിമുടക്ക് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍സിഐടിയു ജില്ലാ കമ്മിറ്റിയംഗം ടി പി നിധീഷ് ഉദ്ഘാടനം ചെയ്തു. ഫ്‌ലിപ്കാര്‍ട്ട് യൂനിയന്‍ സെക്രട്ടറി സത്താര്‍ സ്വാഗതം പറഞ്ഞു.രാഹുല്‍ അധ്യക്ഷത വഹിച്ചു.സുഹൈല്‍,ഷാഹിന,അഫ്‌സല്‍,റാണി എന്നിവര്‍ സംസാരിച്ചു.സൂചന പണിമുടക്കില്‍ മാനേജ്‌മെന്റ് നീതിയുക്തമായ തീരുമാനങ്ങള്‍ കൈകൊള്ളാത്തപക്ഷംഅനിശ്ചിതകാല സമരംനടത്തുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *