മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇടപെടല്‍ ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വാദം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്
സർക്കാർ ഉത്തരവിൻ്റെ മറവിൽ പാവപ്പെട്ട ആദിവാസികളേയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയതെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു. സ്വന്തം ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.
