പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനൊപ്പം കെ സുധാകരന്റെ ഫോട്ടോ വന്നതില്‍ അസ്വഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതാക്കള്‍ ആകുമ്പോള്‍ പരിശോധന നടത്തിയിട്ട് ആളുകള്‍ക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് പ്രായോഗികമല്ലെന്ന് സതീശന്‍ പറഞ്ഞു.

നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് താന്‍. എവിടെയെല്ലാം വച്ച് ആളുകള്‍ തന്നോട് നിന്ന് ഫോട്ടോ എടുക്കാറുണ്ട്.
പിറ്റേദിവസം ഇയാള്‍ ഏതെങ്കിലും തട്ടിപ്പുകേസിലോ പെണ്‍കേസിലോ പെട്ടാല്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോ കാണിച്ച് വലിയ അടുപ്പമെന്നാണ് പറയും. അതിന് എന്ത് ചെയ്യാന്‍ കഴിയും. ഇത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയക്കാര്‍ക്കും സംഭവിക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *