പുരാവസ്തുവിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത മോന്സന് മാവുങ്കലുമായുള്ള അടുപ്പത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിമര്‍ശനവുമായി ബെന്നി ബെഹനാന് എം.പി.മോൻസനുമായുള്ള ബന്ധത്തിൽ സുധാകരന് ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താൻ മോൻസനുമായി ബന്ധപ്പെട്ടതെന്ന സുധാകരൻ്റെ വിശദീകരണം വിശ്വസിക്കുന്നു. എന്നാൽ മോൻസൻ ഡോക്ടർ പോലുമായിരുന്നില്ലെന്ന് ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി
അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
