പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത് കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച്.നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിന്‍ വധത്തെക്കുറിച്ചും നിരോധന ഉത്തരവില്‍ പരാമര്‍ശമുണ്ട്.ഇതുകൂടാതെ യു.പി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് നിരോധനത്തിന് ശുപാർശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, , ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കം അടച്ചുപൂട്ടുന്ന നടപടികളിലേക്ക് പോലീസും കേന്ദ്ര ഏജന്‍സികളും കടക്കും. നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം അതേസമയം പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള പിഎഫ്ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിൻ്റെ പേരാണ് പ്രസ് റിലീസ് എന്ന് മാറ്റിയത്. സംഘടനയുടെ വെബ്സൈറ്റുകളും നിരോധനത്തിന് പിന്നാലെ പ്രവർത്തനരഹിതമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *