ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുള്ള ഡിവൈഎഫ്ഐ ബാനറിന് പിന്നാലെ മറുപടിയുമായി യൂത്ത് ലീഗിന്റെ ബാനറും. ‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ എന്ന തലവാചകത്തിൽ നിലമ്പൂരിൽ സ്ഥാപിച്ച ബോർഡിന് തൊട്ടരികെ ‘തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ’ എന്ന മറുപടിയായി യൂത്ത് ലീഗിന്റെ ബാനറുമെത്തി. കഴിഞ്ഞ ദിവസം നേരത്തെ പെരിന്തൽമണ്ണയിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ് വാചകമുണ്ടായിരുന്നത്. ബാനര്‍ സ്ഥാപിച്ച കെട്ടിടത്തിന് മുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.വി ടി ബൽറാം എം എൽ എ യും എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ ഇടത് അണികള്‍ ഉയര്‍ത്തിയിരുന്ന പ്രധാന വിമര്‍ശനം രാഹുല്‍ രാഷ്ട്രീയം പറയുന്നില്ലെന്നും ഹോട്ടലുകളും ബേക്കറികളും കയറി ഇറങ്ങുകയാണെന്നുമാണ്.