ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് സമ്മാനമായി കിട്ടിയത് എട്ടര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ). ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിട (36)യെത്തേടിയാണ് ഭാഗ്യമെത്തിയത്. സഹോദരനും 9 സുഹൃത്തുക്കൾക്കുമൊപ്പം ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ഇവർ സംഘം ചേർന്ന് ടിക്കറ്റെടുക്കാറുണ്ട്. ഓരോ തവണയും ഓരോരുത്തരുടെ പേരിലാണ് ഭാഗ്യപരീക്ഷണം . റസ്റ്റോറൻ്റ്–സൂപ്പർമാർക്കറ്റുകളുടെ പിആർഒ ആയി ജോലി ചെയ്യുന്ന ഷംസുദ്ദീൻ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 216–ാമത്തെ ഇന്ത്യക്കാരനാണെന്ന് അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബിഎംഡബ്ല്യു എക്സ്5 എം50 ഐ കാറും ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ (60) ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് മോട്ടോർ ബൈക്കും സമ്മാനമായി നേടിയിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
