പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ തർക്കം.തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനാണ് കിട്ടേണ്ടത്.എന്നാൽ സി.പി.എമ്മിന്‍റെ ഒരു വർഷം കൂടി കേരള കോൺഗ്രസിന് നല്‍കാൻ നേതാക്കൾ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.എന്നാല്‍ ധാരണയനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിനും പിന്നീട് ഒരു വർഷം സി.പി.എമ്മിനും അവസാന രണ്ട് വർഷം വീണ്ടും കേരള കോൺഗ്രസിനും എന്നായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം തല്‍ക്കാലം വിട്ടുകൊടുക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ അവസാന ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്നും കേരള കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടായത്. കേരള കോണ്‍ഗ്രസ് നിലപാട് സിപിഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമെങ്കിലും പാലായിലെ പ്രാദേശിക നേതൃത്വം ചെയര്‍മാന്‍ സ്ഥാനം ഉടന്‍ കിട്ടണമെന്ന നിലപാടിലാണ്.സി.പി.എമ്മിൽ നിന്നും കൗൺസിലറായ ബിനു പുളിക്കണ്ടത്തിനാണ് ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്. ഇയാളോടുള്ള അവമതിപ്പാണ് പ്രശ്നങ്ങൾക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *