കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍.തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കപ്പെട്ട യുവാവ് പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് ഇരയെ പീഡിപ്പിച്ചത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ട്. വിലക്ക് ലംഘിച്ചാണ് പ്രതി ജില്ലയിൽ പ്രവേശിച്ചത്.ജനുവരി 28ന് ആണ് ഇയാൾ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *