ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. നിരവധി റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ത്യയുടെ ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്കി ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്കി രുചി പരിശോധനയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള നൂറിലധികം വിസ്കികളുമായായിരുന്നു ഹരിയാനയില്‍ നിര്‍മ്മിക്കുന്ന ഇന്ദ്രിയുടെ പോരാട്ടം.സ്കോച്ച്, ബര്‍ബണ്‍, കനേഡിയന്‍, ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം. 2021ലാണ് ഇന്ദ്രി വിസ്കി ലോഞ്ച് ചെയ്യുന്നത്. ഹരിയാനയിലെ പികാഡിലി ഡിസ്റ്റിലറീസ് ആണ് ഇന്ദ്രിയുടെ നിർമാതാക്കള്‍. ഇന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ബാരല്‍ സിംഗിള്‍ മാള്‍ട്ട് കൂടിയാണ് ഇന്ദ്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ഇന്ദ്രി സ്വന്തമാക്കിയത്. രാജ്യാന്തര തലത്തില്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ രുചിയില്‍ ഇന്ത്യയുടെ പേര് എത്തിക്കുന്ന നേട്ടമാണ് നിലവില്‍ ഇന്ദ്രിയുടേത്.ഇതിന് പുറമേ അമൃത് ഡിസ്റ്റലറീസിന്റെ വിസ്കികളും മത്സരത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും 17 ലോകരാജ്യങ്ങളിലും ഇതിനോടകം ഇന്ദ്രി പ്രശസ്തമാണ്. ജീവിത ശൈലികള്‍ മാറുന്നതിന് പിന്നാലെ രാജ്യത്ത് വിസ്കിയുടെ ഉപഭോഗം വർധിക്കുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. നേരത്തെ രാജ്യത്തെ മുന്‍ നിര മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് പ്രൈവറ്റ് റഷ്യൻ വിപണിയിലേക്ക് എത്തിയിരുന്നു. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായാണ് ഇന്ത്യൻ ബ്രാൻഡ് റഷ്യൻ വിപണിയിലേക്ക് എത്തിയത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
