സിപിഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫിനെ വധിച്ച കേസില്‍ പ്രതികളായ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ എം പ്രനു ബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34) എന്നിവരാണ് പ്രതികള്‍.
ഒന്നു മുതല്‍ നാലു വരെ പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും, എണ്‍പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴതുക അഷ്‌റഫിന്റെ കുടുംബത്തിന് നല്‍കണമെന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
2011 മെയ് 21-നാണ് സിപിഐഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ ആര്‍എസ്എസ്സുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.