കാസര്‍ഗോഡ് ചെമ്മനാടും ഉദുമയിലും വോട്ടര്‍ പട്ടികയില്‍ ക്രമേക്കേടെന്ന് പരാതി. ഉദുമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ 424 വീട്ട് നമ്പറില്‍ വീട്ടുടമസ്ഥന്‍ അറിയാതെ ഏഴു പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇവരെ അറിയില്ലെന്ന് വീട്ടുടമസ്ഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഉദുമ പഞ്ചായത്തില്‍ വിദേശത്തുള്ള 15 പേര്‍ക്ക് ഇരട്ടവോട്ടെന്നും പരാതിയുണ്ട്. ചെമ്മനാട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്‌സിന്റെ മറവിലും വോട്ട് ചേര്‍ത്തു. 24 പേരാണ് പതിനഞ്ചാം വാര്‍ഡിലെ 332, 333 വീട്ടു നമ്പറുകളില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വീട്ടില്‍ താമസമില്ലെന്നും അറിയില്ലെന്നും തഞ്ചാവൂര്‍ സ്വദേശിയുടെ വിശദീകരണം. ഉദുമ പഞ്ചായത്തില്‍ പലര്‍ക്കും ഇരട്ട വോട്ടെന്ന പരാതിയുമുണ്ട്. ഇരട്ട വോട്ടുമായി പട്ടികയില്‍ ഇടംപിടിച്ച 15 പേര്‍ വിദേശത്തുള്ളവരാണ്.

ചെമ്മനാട് പഞ്ചായത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം താത്പര്യമുള്ള വാര്‍ഡുകളിലേക്ക് ആളുകളെ കൂട്ടത്തോടെ ചേര്‍ക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചെമ്മനാട് പഞ്ചായത്തില്‍ 332, 333 വീട്ടു നമ്പറുകളിലുള്ളത് വാടക ക്വാട്ടേഴ്‌സ് ആണ്. അവിടെ തഞ്ചാവൂര്‍ സ്വദേശികളായ ആളുകളാണ് താമസിക്കുന്നത്. ഇവിടെ വന്ന് ജോലി ചെയ്യുന്ന ആളുകളാണ്. അവര്‍ക്ക് കേരളത്തിലൊന്നും വോട്ടുകളില്ല. ആ വീട്ടു നമ്പരുകളിലാണ് 24 വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. ഇതില്‍ 15ഓളം പേര്‍ വിദേശത്താണ്. ഇവര്‍ക്ക് ഉദുമ പഞ്ചായത്തിലും ഇരട്ട വോട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *