ദേശീയപാതയില്‍ തൃശൂര്‍ മുരിങ്ങൂരില്‍ വീണ്ടും സര്‍വ്വീസ് റോഡ് ഇടിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ കാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.

അശാസ്ത്രീയമായ റോഡ് പണികാരണം ഡ്രെയിനേജ് കവിഞ്ഞൊഴുകി. ഓടയുടെ രണ്ട് ഭാഗവും ബ്ലോക്കാണ്. കവിഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്കും കടകളിലേക്കും കയറി – നാട്ടുകാര്‍ പറയുന്നു.

ഇടിഞ്ഞ ഭാഗത്തിന്റെ എതിര്‍ വശത്തുള്ള സ്ഥാപനത്തിലേക്കും വീട്ടിലേക്കും ഒഴുക്കു വെള്ളവും കയറി. രണ്ടാം തവണയാണ് ഈ ഭാഗത്ത് സര്‍വീസ് റോഡ് ഇടിയുന്നത്. ഇത്തരത്തില്‍ സംഭവിച്ചപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ അടക്കമുള്ളവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *