വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്
തൃശൂര്‍: ആറ് ദിവസത്തിനിടെ കൊടുങ്ങല്ലൂരിലെ പള്ളിയുടെ നേർച്ചപ്പെട്ടികളിൽ നിന്നും അരലക്ഷത്തോളം രൂപ കവർന്ന പ്രതി പിടിയിൽ. സംഭവത്തിൽ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് ബാലുശ്ശേരി സ്വദേശിയായ പൂനൂര്‍ മുജീബ് ആൺ അറസ്റ്റിലായത്.
കൊടുങ്ങല്ലൂര്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേർച്ചപ്പെട്ടികളിൽ നിന്നുമായി 50,000 രൂപയോളം കവർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. സെപ്റ്റംബര്‍ 24നും 30നും ഇടയില്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേര്‍ച്ചപ്പെട്ടികളില്‍ നിന്ന് ഇയാൾ പണം മോഷ്ടിച്ചത്.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് മുജീബ് എന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
