വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിട്ടില്ല.

ഇവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്‌. സ്‌കൂള്‍ തുറക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം കര്‍ശനമായി പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്‌സിനെടുക്കാതിരിക്കുന്നത് മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിള്‍ സംവിധാനത്തെയും അത് ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *